Advertisement

ബാറുടമകളിൽ നിന്ന് മാസപ്പടി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

March 14, 2020
Google News 1 minute Read

പെരുമ്പാവൂരിലെ ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. അതേസമയം കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. എക്‌സൈസ് സിഐ സജി കുമാർ, റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്ര, പ്രിവന്റീവ് ഓഫീസർ പ്രതാപൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. എക്‌സൈസ് വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: വ്യാജ സിഗരറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി

പ്രതിമാസം 60,000 രൂപ വച്ച് 13 ബാറുകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്നാണ് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ മൂവരും മാസപ്പടി വാങ്ങിയ തുക തിരികെ നൽകിയിരുന്നു. സംഭവത്തിൽ 13 ബാറുടമകൾ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കെയാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് നേരത്തെ ബാർ ഉടമകളിൽ നിന്ന് മൊഴി എടുത്തിരുന്നു. അതേസമയം ആരോപണ വിധേയരായ 20ഓളം ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. കുന്നത്തുനാട് സർക്കിൾ ഓഫീസിലെ രണ്ട് പ്രവന്റീവ് ഓഫീസർമാരെയും പെരുമ്പാവൂർ റേഞ്ച് ഓഫീസിലെ മൂന്നും പ്രിവന്റീവ് ഓഫീസർമാരെയും കുന്നത്തുനാട് സർക്കിൾ ഓഫീസിലെ ഏഴും റേഞ്ച് ഓഫീസിലെ പത്തും സിവിൽ എക്സൈസ് ഓഫീസർമാരെയുമാണ് സ്ഥലംമാറ്റിയത്.

 

exercise officials got suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here