കൊവിഡ് 19: വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നടപടിയെന്ന് ബഹ്‌റൈന്‍

കൊറോണബാധയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ നിരവധി വ്യാജ വാര്‍ത്തകള്‍ ആണ് ബഹ്‌റൈനില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചുവെന്നും ബഹ്‌റൈന്‍ ആഭ്യന്തരകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക വാര്‍ത്തകള്‍ അല്ലാതെ ഇത്തരത്തില്‍ പ്രചാരണം നടത്തരുതെന്നും ആരെങ്കിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top