ഒമർ അബ്ദുള്ളയെ സന്ദർശിച്ച് ഫാറൂഖ് അബ്ദുള്ള

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള കരുതൽ തടങ്കലിൽ കഴിയുന്ന മകൻ ഒമർ അബ്ദുള്ളയെ സന്ദർശിച്ചു. ഏഴുമാസത്തിന് ശേഷമാണ് ഇരുവരും കാണുന്നത്. ഇന്നലെയാണ് ഫാറൂഖ് അബ്ദുള്ളയെ ജമ്മുകശ്മീർ ഭരണകൂടം മോചിപ്പിച്ചത്. ശ്രീനഗറിൽ ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വീട്ടിലായിരുന്നു സന്ദർശനം.
‘ഊഷ്മളമായ നിമിഷങ്ങൾ’ എന്നാണ് വാർത്താ ഏജൻസി കൂടിക്കാഴ്ചയെ റിപ്പോർട്ട് ചെയ്തത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എല്ലാ നേതാക്കളും മോചിതരായാൽ മാത്രമേ തന്റെ സ്വാതന്ത്ര്യത്തിന് പൂർണതയുണ്ടാകൂവെന്ന് ഇന്നലെ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് കശ്മീരിലെ നേതാക്കളെ കരുതൽ തടങ്കലിലായത്.
Story highlight: Farooq Abdullah, visits Omar Abdullah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here