കൊച്ചിയിൽ അഞ്ച് വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മർദനം

കൊച്ചിയിൽ അഞ്ച് വയസുകാരിക്ക് മുത്തശ്ശിയുടെ ശാരീരിക ഉപദ്രവം. ഭയം മൂലം കുട്ടിക്ക് വീട്ടിൽ കഴിയുവാൻ സാധിക്കുന്നില്ലെന്നും പിതാവിനേയും പിതൃസഹോദരനേയും വീട്ടിൽ കയറ്റാൻ അനുവദിക്കുന്നില്ലെന്നുമാണ് പരാതി. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകർ പരാതി നൽകി.

കൊച്ചി കടവന്ത്ര സദേശിയുടെ അഞ്ചു വയസുകാരിയായ മകൾക്കാണ് മുത്തശ്ശിയുടെ മർദ്ദനം ഭയന്ന് വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നത്. കുട്ടിയുടെ പിതാവും മാതാവും പിരിഞ്ഞ് താമസിക്കുന്നതിനാൽ പെൺകുട്ടിയെ സാമൂഹിക പ്രവർത്തകരുടെ തണലിലാണ് താമസിപ്പിക്കുന്നത്. കുട്ടി വീട്ടിൽവരുന്നതിനെ എതിർക്കുന്ന മുത്തശ്ശി വിദ്യാഭ്യാസം നൽകുന്നത് വരെ തടയാൻ ശ്രമിച്ചെന്നാണ് പരാതി. മനുഷ്യാവകാശ പ്രവർത്തകർ പ്രശ്‌ന പരിഹാരത്തിന് എത്തിയെങ്കിലും മുത്തശ്ശി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു.

സമാനമായ സാഹചര്യത്തിൽ കുട്ടിയുടെ പിതൃസഹോദരനും കുടുംബവും മാറി താമസിക്കുകയാണ്. നേരത്തെ നിസ്സാര കാരണങ്ങൾ പറഞ്ഞ് കുട്ടിയെ മുത്തശ്ശി ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും കുട്ടിപറയുന്നു. മനുഷ്യാവകാശ സംഘടനകളുടെ പരാതിയിൽ മരട് പൊലീസ് നടപടികൾ ആരംഭിച്ചു.

Story Highlights- brutally beaten

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top