അച്ഛനെ അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടിവന്ന ലിനോയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊറോണ സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്ന തൊടുപുഴ സ്വദേശി ലിനോ ആബേലിന്റെ പരിശോധനാ ഫലം നെഗറ്റീവ്. ആറ് ദിവസം നിരീക്ഷണത്തിൽ തുടർന്ന ലിനോയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഇന്ന് രാവിലെയാണ് ഡോക്ടർമാർ അറിയിച്ചത്.

ഉറക്കത്തിൽ കട്ടിലിൽ നിന്നു വീണ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അച്ഛനെ കാണാനാണ് ലിനോ ആബേൽ ദോഹയിൽ നിന്ന് നാട്ടിൽ എത്തുന്നത്. എന്നാൽ, കൊറോണ ഭീതി ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് 19 സംശയത്തെ തുടർന്ന് സ്വമോധയ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്ത് ഐസൊലേഷനിൽ പ്രവേശിച്ചു. ലിനോയെ ഐസൊലേഷനിൽ പ്രവേശിച്ച നാളുകളിലാണ് അച്ഛൻ ആബേലിന്റെ നില ഗുരുതരമാകുന്നതും ആന്തരിക രക്ത സ്രാവത്തെ തുടർന്ന് മരിക്കുന്നതും. തുടർന്ന് വീഡിയോ കോളിലൂടെ അവസാനമായി അച്ഛനെ കണ്ടു.

Read also: ‘എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന് അറിയില്ല’; അച്ഛനെ ഒരു നോക്കു കാണാൻ കഴിയാതെ പോയ മകന്റെ കണ്ണീർ കുറിപ്പ്

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലിനോ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് വൈറലാകുകയും ചെയ്തിരുന്നു. ലിനോയുടെ കരുതലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top