നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ 16 ന് പുനരാരംഭിക്കും

കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റ് സേവനങ്ങളും ഈ മാസം 16 മുതല്‍ പുനരാരംഭിക്കും.
പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അടക്കമുള്ള സേവനങ്ങള്‍ നോര്‍ക്ക നിര്‍ത്തിവച്ചത്. നോര്‍ക്ക പുനരധിവാസ പദ്ധതി (NDPREM), സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം/സ്‌ക്രീനിംഗ് എന്നിവ നിര്‍ത്തിവയ്ക്കുന്നതായി നോര്‍ക്ക നേരത്തെ അറിയിച്ചിരുന്നു.
Story Highlights: NORKA Roots, coronavirus, Covid 19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here