പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനേ കൂട്ടി കേന്ദ്രസർക്കാർ

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലീറ്ററിന് മൂന്ന് രൂപ വീതമാണ് കൂട്ടിയത്. സ്‌പെഷ്യൽ എക്‌സൈസ് തീരുവയായി പെട്രോളിന് രണ്ടു മുതൽ എട്ട് രൂപ വരെയും ഡീസലിന് നാല് രൂപയും വർധിക്കും.

ഇതിന് പുറമെ, റോഡ് സെസും കൂട്ടി. പെട്രോളിന് ഒരു രൂപയും ഡീസലിന് പത്ത് രൂപയുമാണ് വർധന. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഇന്ന് അർധരാതിയോടെ പുതുക്കിയ വില നിലവിൽ വരും. ആഗോള വിപണിയിൽ എണ്ണ വിലയിലുണ്ടായ തിരിച്ചടി പിടിച്ചു നിർത്തുന്നതിനാണ് നടപടി.

story highlights- petrol, diesel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top