രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച പണം റെയിൽവേ പൊലീസ് പിടികൂടി

ട്രെയിനിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന പണം റെയിൽവേ പൊലീസ് പിടികൂടി. കാസർഗോഡ് കുമ്പളയിൽ വെച്ചാണ് ഒരു കോടി 40 ലക്ഷം രൂപ പിടികൂടിയത്.
മുംബൈയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന മംഗള എക്‌സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ നിന്നാണ് രേഖകളില്ലാത്ത ഒരു കോടി 40 ലക്ഷം രൂപ പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു നോട്ട് കെട്ടുകൾ. മഹാരാഷ്ട്രയിലെ സത്താറ സ്വദേശി അങ്കുഷ് സാംഗ്ലി സ്വദേശി ശങ്കർ എന്നിവരാണ് പണം കൊണ്ടുവന്നത്. ഇവരെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു.
500 ന്റെയും 2000 ത്തിന്റെയും കെട്ടുകളാക്കിയാണ് പണം കടത്താൻ ശ്രമിച്ചത്. എറണാകുളത്തേക്ക് എത്തിക്കാനായിരുന്നു പിടിയിലായവർക്ക് ലഭിച്ചിരുന്ന നിർദേശം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പിടിയിലായ രണ്ടു പേരും ഇടനിലക്കാർ മാത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. റോഡ് മാർഗമുള്ള പണക്കടത്ത് സുരക്ഷിതമല്ലാതായതോടെയാണ് തീവണ്ടിയിൽ പണം കൊണ്ടുവരാൻ തുടങ്ങിയതെന്നും സംശയിക്കുന്നു.
Story highlight: Railway police, seized money, smuggle a mangala express without documents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here