Advertisement

പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് അടി; യൂട്യൂബർ അറസ്റ്റിൽ

February 28, 2025
Google News 7 minutes Read

പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാരെ അടിക്കുന്ന വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. റിതേഷ് കുമാർ എന്നയാളാണ് പിടിയിലായത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയും ട്രെയിൻ ഓടി തുടങ്ങുമ്പോൾ യാത്രക്കാരെ അടിക്കുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. ബീഹാറിലെ അനുഗ്രഹ നാരായൺ റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

വീഡിയോ ക്ലിപ്പ് വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിഷേധാത്മകമായി പ്രതികരിക്കുകയും റിതേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) നടപടിയെടുക്കുകയും കുമാറിനെ പിടികൂടുകയും ചെയ്തു. തുടർന്ന് മാപ്പ് പറയാൻ നിർദേശിക്കുകയായിരുന്നു. അതിനിടെ, മാപ്പപേക്ഷ വീഡിയോയിൽ കുമാർ തൻ്റെ തെറ്റ് സമ്മതിച്ചു. ഇത്തരമൊരു വീഡിയോ ചിത്രീകരിച്ച് തൻ്റെ ഫോളോവേഴ്സിനെ വർദ്ധിപ്പിക്കാനായികരുന്നു ശ്രമിച്ചതെന്ന് റിതേഷ് പറഞ്ഞു.

“യാത്രക്കാരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഇല്ല!! സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാനെന്ന പേരിൽ ഓടുന്ന ട്രെയിനിൽ ഒരു യാത്രക്കാരനെ തല്ലിയ ഒരു യൂട്യൂബറെ ട്രാക്ക് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു!” എക്‌സിൽ ആർപിഎഫ് പറഞ്ഞു.

Story Highlights : Bihar YouTuber Slaps Train Passenger For Fame, Arrested By Railway Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here