Advertisement

രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

March 14, 2020
Google News 1 minute Read

രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജസ്ഥാനിലാണ് പുതിയ കൊറോണ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌പെയിനിൽ നിന്നെത്തിയ വ്യക്തിക്കാണ് കൊറോണ. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 89 ആയി.

രാജ്യത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് 19 നെ ദുരന്തങ്ങളുടെ പട്ടികയിൽ കേന്ദ്രസർക്കാർ ഇന്ന് ഉൾപ്പെടുത്തി. രാജസ്ഥാനിലെ പുതിയ കേസ് അടക്കം എട്ട് പേർക്കാണ് ഇന്ന് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഇന്നലെ ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കർശന നൽകി. വൈറസ് ബാധ പടരുന്നത്തിനാൽ ഹീറോ ഐലീഗ് മത്സരങ്ങൾ മാർച്ച് 15 മുതൽ നിർത്തിവച്ചു.കൂടാതെ ഏപ്രിൽ മൂന്നിന് രാഷ്ട്രപതി ഭവനിൽ നടത്താനിരുന്ന പത്മ അവാർഡ് ചടങ്ങും മാറ്റിവെച്ചു. അമേരിക്കയിലേക്കുള്ള എല്ലാ വിസാ നടപടികളും ഇന്ത്യൻ എംബസി താത്കാലികമായി നിർത്തി വെച്ചു.ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, നാഗ്പൂർ എന്നിവടങ്ങളിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു.

Story Highlights- spain returnee confirmed with covid 19 in rajasthan, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here