കൊവിഡ് 19 കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചെന്ന് മന്ത്രി തോമസ് ഐസക്

കൊവിഡ് 19 കേരളത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചതായി ധനമന്ത്രി തോമസ് ഐസക്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്യേണ്ടതെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.

വായ്പ എടുത്തും പണലഭ്യത വർധിപ്പിക്കുകയാണ് നിലവിൽ വേണ്ടത്. വായ്പ ഉയർത്തുന്നതിനെ കേരളം യോഗത്തിൽ അനുകൂലിക്കും. നികുതി ഘടനയിലെ മാറ്റം ചർച്ച ചെയ്യേണ്ട സാഹചര്യമല്ല ഇപ്പോഴെന്നും തോമസ് ഐസക് പറഞ്ഞു.

ലോക സാമ്പത്തിക രംഗം 2008ലേതിന് സമാനമായ തകർച്ചയിലേക്ക് നീങ്ങുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. ഓഹരി വിപണയിലെ തകർച്ച ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top