കൊവിഡ് 19; ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടില്ല

കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാത്തെ കടകളൊന്നും അടയ്ക്കാൻ നിർദേശം നൽകാത്ത സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബാക്കി കാര്യങ്ങൾ സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

അതിനിടെ കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അനാവശ്യമായി വീടുകൾക്ക് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് കളക്ടർ നിർദേശിച്ചു.ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

story highlights- corona virus, beverages outlets

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top