കൊവിഡ് 19 : ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 93 പേർക്ക്

ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി.

രാജ്യത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് 19 നെ ദുരന്തങ്ങളുടെ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തി. രാജസ്ഥാനിലെ പുതിയ കേസ് അടക്കം എട്ട് പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കർശന നൽകി. വൈറസ് ബാധ പടരുന്നത്തിനാൽ ഹീറോ ഐലീഗ് മത്സരങ്ങൾ മാർച്ച് 15 മുതൽ നിർത്തിവച്ചു.കൂടാതെ ഏപ്രിൽ മൂന്നിന് രാഷ്ട്രപതി ഭവനിൽ നടത്താനിരുന്ന പത്മ അവാർഡ് ചടങ്ങും മാറ്റിവെച്ചു. അമേരിക്കയിലേക്കുള്ള എല്ലാ വിസാ നടപടികളും ഇന്ത്യൻ എംബസി താത്കാലികമായി നിർത്തി വെച്ചു.ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, നാഗ്പൂർ എന്നിവടങ്ങളിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു.

Story Highlights – coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top