കൊവിഡ് 19; നിയന്ത്രണങ്ങൾ ലംഘിച്ച് വാമനപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; 5000 ആളുകൾ പോളിംഗ് ബൂത്തിൽ

കൊവിഡ്-19 പടരുന്നതിനിടെ സർക്കാരിന്റെ നിയന്ത്രണം മറികടന്ന് തിരുവനന്തപുരം വാമനപുരം സർവീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ്. കൊവിഡ്- 19 ജാഗ്രതാ നിർദേശങ്ങൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാമനപുരം സഹകരണ ബാങ്കിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും കണ്ടില്ലെന്ന് നടിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആവശ്യം നിരാകരിച്ചത് കളക്ടറാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പ് രാവിലെ 8 മുതൽ വൈകിട്ട് നാല് വരെയാണ്. പോളിംഗ് ബൂത്ത് വാമനപുരം ഗവൺമെന്റ് യുപി സ്‌കൂളാണ്. രാവിലെ മുതൽ വോട്ടമാർ സ്‌കൂളിലുണ്ട്. 5000 ത്തോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്തിയിരിക്കുന്നത്. പ്രായമായ ആളുകളെ വരെ ചുമന്ന് വോട്ട് ചെയ്യാനെത്തിച്ചിട്ടുണ്ട്. പരസ്പരം സ്പർശിച്ച് വരി നിന്ന ആളുകൾ മാസ്‌ക് പോലും ധരിച്ചില്ല.
Read Also: കൊവിഡ് 19: വിദേശികൾ താമസിച്ച മൂന്നാറിലെ ഹോട്ടൽ അടച്ചു
തിരുവനന്തപുരത്ത് ജാഗ്രത നിർദേശം പാലിക്കണമെന്ന് കളക്ടർ കർശനമായി പറഞ്ഞിരുന്നു. കളക്ടറുടെ നേതൃത്വത്തിൽ യോഗം നടത്തിയെടുത്ത തീരുമാനങ്ങൾ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു മീറ്റർ അകലത്തിൽ വരി നിർത്തും, ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ആളുകൾ ഉണ്ടാകില്ല തുടങ്ങിയ നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു.
വാമനപുരം ഹെൽത്ത് സെന്ററിന്റെ കീഴിൽ 115ഓളം ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ്. മാറ്റിവയ്ക്കണമെന്ന ബിജെപി ആവശ്യം തള്ളിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്.
vamanapuram serive cooperative bank, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here