Advertisement

കൊവിഡ് 19: വിദേശികൾ താമസിച്ച മൂന്നാറിലെ ഹോട്ടൽ അടച്ചു

March 15, 2020
Google News 0 minutes Read

കൊറാണ സ്ഥിരീകരിച്ച യു കെ പൗരൻ ഉൾപ്പെടെയുള്ള സംഘം താമസിച്ച മൂന്നാറിലെ ഹോട്ടൽ അടച്ചു. കെടിഡിസി ടീ കൗണ്ടി ഹോട്ടലാണ് അടച്ചത്. മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്നാറിൽ കടുത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാർച്ച് ഏഴിനാണ് വിദേശി മൂന്നാറിൽ എത്തിയത്. തുടർന്ന് മൂന്നാർ കോളനി റോഡിലെ സർക്കാർ ഹോട്ടലിൽ മുറിയെടുത്തു. 10 ന് രാവിലെ പനി ബാധിച്ചതോടെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി മടങ്ങി. അവിടുത്തെ ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് 11 ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പരിശോധനക്കായി എത്തിച്ചു. 12 ന് മൂന്നാർ സർക്കാർ ഹോട്ടലിൽ തിരിച്ചെത്തിച്ച് നിരീക്ഷണത്തിൽവച്ചു. എന്നാൽ ഇയാൾ മൂന്നാറിലെ വിവിധ മേഖലകൾ സന്ദർശിച്ചതായാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here