കൊവിഡ് 19; സംസ്ഥാന സർക്കാറിന്റെ ആപ്പ് രൂപകൽപ്പന ചെയ്തത് ഈ കോഴിക്കോടുകാരനാണ്

കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആളുകളിൽ എത്തിക്കാൻ കോഴിക്കോട് സ്വദേശി രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷന് സർക്കാർ അംഗീകാരം. കോഴിക്കോട് സ്വദേശി അരുൺ പെരൂളി വികസിപ്പിച്ചെടുത്ത ജി.ഒ.കെ ഡയറക്ട് (GoK Direct) എന്ന മൊബൈൽ ആപ്പാണ് കേരള സർക്കാർ ഏറ്റെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഈ ആപ്പിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു.
കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എഞ്ചിനിയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ പഠനം പൂർത്തിയാക്കിയ കോഴക്കോട് ഉള്ളിയേരി സ്വദേശിയായ അരുണിന്റെ ഈ മൊബൈൽ അപ്പ് വഴി കൊവിഡ് 19 നെ സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യവും വസ്തുനിഷ്ഠവുമായി ലഭിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ടവർക്ക് ജി.ഒ.കെ ഡയറക്ട് ആപ്പ് സഹായകമാകും. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ഫോണുകളിൽ ടെക്സ് മെസേജ് സംവിധാനത്തിലൂടെ ആപ്പിലെ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രത്യേകതയുമുണ്ട്.
ഇതാദ്യമായല്ല, അരുണിന്റെ സേവനം സർക്കാർ ഉപയോഗപ്പെടുത്തുന്നത്. നിപ്പ കാലത്തും അരുൺ വികസിപ്പിച്ച ആപ്പിന്റെ സേവനം സർക്കാർ ഏറ്റെടുത്തിരുന്നു.
Story highlight: Covid 19, state government app,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here