Advertisement

വാട്ട്‌സ് ആപ്പിന്റെ ആൻഡ്രോയിഡ് ഉപഭോക്താക്കൾ ചാറ്റ് ബാക്ക് അപ്പ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക !

March 15, 2020
Google News 2 minutes Read

വാട്ട്‌സ് ആപ്പ് ചാറ്റ് ബാക്ക് അപ്പ് ചെയ്യുന്ന ആൻഡ്രോയിഡ് ഉപഭോക്താക്കളെ..നിങ്ങൾ വലിയ തെറ്റാണ് ചെയ്യുന്നതെന്ന മുന്നറിയിപ്പ് നൽകി ടെക്ക് ലോകം.

ചാറ്റ് ബാക്ക് അപ്പ് മിക്കപ്പോഴും അനുവദിക്കുന്ന നാം ഇത് ബാക്ക് അപ്പാകുന്നത് ഗൂഗിൾ ഡ്രൈവിലാണെന്ന് വസ്തുത അറിഞ്ഞിരിക്കണം. ഇനി ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റ് ബാക്ക് അപ്പായാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ ചാറ്റ് ബാക്ക് അപ്പാണ് ഗൂഗിൾ ഡ്രൈവിൽ ശേഖരിക്കുന്നത്. എന്നാൽ ഇതോടെ വാട്ട്‌സ് ആപ്പ് നൽകുന്ന സുരക്ഷയായ എൻഡ് -ടു- എൻഡ് എൻക്രിപ്ഷൻ നഷ്ടപ്പെടും. എന്നാൽ ഐഫോൺ ഉപഭോക്താക്കളുടെ ചാറ്റ് ബാക്ക് ആപ്പ് ഐ ക്ലൗഡിലാണ് സ്റ്റോർ ആവുക. ഇത് എൻഡ് -ടു- എൻഡ് എൻക്രിപ്റ്റഡ്.

Read Also : ലോകം കാത്തിരുന്ന ആ മാറ്റവുമായി വാട്ട്‌സ് ആപ്പ് എത്തി

നിലവിൽ വാട്ട്‌സ് ആപ്പ് ഗൂഗിൾ ഡ്രൈവ് ചാറ്റ് എൻക്രിപ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ‘ഫീച്ചർ ആൽഫാ സ്റ്റേജിലാണ്. ഇതോടെ ബാക്ക് അപ്പ് ചെയ്ത ഡേറ്റകൾ പ്‌സാവേഡ് ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യാനാകും.’- വാട്ട്‌സ് ആപ്പ് അധികൃതർ വ്യക്തമാക്കി.

Story Highlights- WhatsApp,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here