‘യുകെ പൗരൻ വിമാനത്തിൽ കയറിയില്ല’; തടഞ്ഞത് സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷം’

കൊറോണ ബാധിതനായ യുകെ പൗരൻ വിമാനത്തിൽ കയറുന്നതിന് മുൻപ് തടഞ്ഞുവെന്ന് സഹയാത്രികൻ ട്വന്റിഫോറിനോട്. സെക്യൂരിറ്റി ചെക് ഇൻ വരെ ഇയാൾ കൂടെയുണ്ടായിരുന്നു. സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷമാണ് ഇയാളെ തടഞ്ഞതെന്നും സഹയാത്രികൻ പറഞ്ഞു.

ഫ്‌ളൈറ്റിൽ നിന്ന് എ്‌ലലാവരേയും മാറ്റിയിട്ടില്ല. കുറച്ചുപേർ വിമാനത്തിലുണ്ടെന്നും സഹയാത്രികൻ വിശദീകരിച്ചു. അതേസമയം, കൊറോണ സ്ഥിരീകരിച്ച യുകെ പൗരനേയും ഭാര്യയേയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചിയിൽ നിന്ന് ഏഴാം തീയതിയാണ് യു കെ പൗരൻ മൂന്നാറിൽ എത്തിയത്. മൂന്നാർ ടീ കൗണ്ടിയിലാണ് ഇയാൾ താമസിച്ചത്. പത്താം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇയാൾ ഹോട്ടലിൽ നിന്ന് കടന്നു. തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. നെടുമ്പാശേരിയിൽ നിന്ന് ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ അധികൃതരെത്തി തടയുകയായിരുന്നു.

വിദേശികളായ 19 പേരടങ്ങിയ സംഘത്തിൽപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സംഘം മൂന്നാറിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നതും വിദേശികളെയടക്കം പരിശോധിക്കുന്നതും. രോഗലക്ഷണം കണ്ട യുകെ പൗരന്റെ സ്രവങ്ങൾ പരിശോധിച്ചപ്പോൾ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top