കൊവിഡ് 19 : എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പിഎസ്‌സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാർച്ച് 31 വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റുകളടക്കമാണ് മാറ്റി വച്ചത്.
അതേസമയം, സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 21 ആയി. രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 120 ആയി.
രാജ്യത്ത് 15 സംസ്ഥാനങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുംബൈ ,പൂനെ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് ഒഡീഷയിൽ ആദ്യ കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.
Story Highlights- Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here