ക്ഷേമപെന്‍ഷനുകളുടെ അപേക്ഷാ തിയതി നീട്ടി: മുഖ്യമന്ത്രി

ക്ഷേമപെന്‍ഷനുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി മൂന്ന് മാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിലാണ് ക്ഷേമപെന്‍ഷനുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നിട്ടുന്നത്.
അതേസമയം, കൊവിഡ് 19 ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയാലും നടപടിയെടുക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഹോം ക്വാറന്റൈന്‍, ഐസലേഷന്‍, ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയത് കാരണം പിഴ ഈടാക്കുകയോ വൈദ്യുതി വിഛേദിക്കുകയോ ചെയ്യില്ലെന്ന് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപിച്ചത്.
Story highlights- Application extended, welfare pensions, pinarayi vijayan, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here