മധ്യപ്രദേശില്‍ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപി

മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സുപ്രിംകോടതിയെ സമീപിച്ചു. കൊവിഡ് 19 ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം മാറ്റിയതിന് പിന്നാലെയാണ് ശിവ് രാജ് സിംഗ് ചൗഹാന്‍ അടക്കമുള്ള ബിജെപി എംഎല്‍എമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. അതേസമയം, വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തിയില്ലെങ്കില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കണക്കാക്കുമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ മുഖ്യമന്ത്രി കമല്‍നാഥിന് കത്തയച്ചു.

 

Story Highlights- BJP demands Madhya Pradesh polls soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top