റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്

റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എൺപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കേസ്.
സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. രാജ്യം കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അൽപ്പം പോലും വില കൽപ്പിക്കാത്ത ഈ നീക്കത്തെ തള്ളി നിരവധി പേരാണ് രംഗത്തെത്തിയത്.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ താരമായ രജിത് കുമാറിനെ സ്വീകരിക്കാനായിരുന്നു നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ എത്തിയത്. ശനിയാഴ്ചയാണ് രജിത് എപ്പിസോഡിൽ നിന്ന് പുറത്താക്കപ്പെട്ടത്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here