കൊവിഡ് 19 : മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അവധി

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച അവധി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ അവസാന വിദ്യാര്‍ത്ഥികള്‍ക്കും ഹൗസര്‍ജന്‍മാര്‍ക്കും പ്രവര്‍ത്തനങ്ങള്‍ തുടരാം, ഇവരുടെ സേവനം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ആരോഗ്യ മന്ത്രാലയ സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കൊവിഡ് 19 വൈറസ് ബാധ രണ്ടാമതും സ്ഥിരീകരിച്ചപ്പോള്‍ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

 

Story Highlights- covid 19, Leave,  Junior Medical Students, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top