Advertisement

മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

March 16, 2020
Google News 1 minute Read

മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈ, നവി മുംബൈ തുടങ്ങിയ മേഖലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്
കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 119 ആയി.

മഹാരാഷ്ട്രയിൽ കൊറോണ വ്യാപകമായി പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയാണ്. ഇന്ന് രാവിലെ സംസ്ഥാനത്ത് ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഇന്ന് മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

Read Also : കൊവിഡ് 19 : തിരുവനന്തപുരം ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടർമാർ നിരീക്ഷണത്തിൽ

മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കേരളം, കർണാടക ,എന്നിവിടങ്ങളിലാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 13 ലക്ഷം ആളുകളെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധിച്ചു. ഇറാനിൽ കുടുങ്ങിക്കിടന്ന 53 ഇന്ത്യക്കാരെ ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ രാജ്യത്ത് തിരിച്ചെത്തിച്ചു. നിരീക്ഷണത്തിനായി രാജസ്ഥാനിലെ ജെയ്‌സാൽമീറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി.

അതിനിടെ കൽബുർഗിയിൽ കൊവിഡ് 19 നെ തുടർന്ന് മരിച്ചയാളുടെ കുടുംബാംഗത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കർണാടക അതീവ ജാഗ്രതയിലാണ്. ഡൽഹിയിൽ മരിച്ച 68 കാരിയുടെ കുടുംബം 811 പേരുമായി ഇടപഴകിയതായി കണ്ടെത്തി. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ബംഗ്ലാദേശ്, മ്യാന്മാർ, ഭൂട്ടാൻ അതിർത്തികൾ അടച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്.

Story Highlights- coronavirus, maharashtra,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here