Advertisement

മധ്യപ്രദേശിൽ നിയമസഭാ സമ്മേളനം മാറ്റിവച്ചു

March 16, 2020
1 minute Read

മധ്യപ്രദേശ് നിയമസഭ പിരിഞ്ഞു. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നില്ല. നിയമസഭ പിരിഞ്ഞത് മാർച്ച് 26 വരെയാണ്. കമൽനാഥ് സർക്കാരിന് ആശ്വാസകരമാണ് ഈ നടപടി. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ഠന്റെ നിർദേശം സ്പീക്കർ എൻപി പ്രജാപതി തള്ളി. നയപ്രഖ്യാപനം ചുരുക്കി ഗവർണർ സഭ വിട്ടു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതിനെതിരെ ബിജെപി സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് സൂചന. സഭയ്ക്ക് പുറത്ത് ബിജെപി ഇതിനെതിരെ പ്രതിഷേധിച്ചു.

Read Also: മധ്യപ്രദേശ് പ്രതിസന്ധി; കൊവിഡ് 19 വിഷയമാക്കി ബജറ്റ് സമ്മേളനം നീട്ടി വയ്ക്കാൻ കോൺഗ്രസ് ശ്രമം

ബിജെപി എംഎല്‍എമാര്‍ സഭാ സമ്മേളനത്തിനെത്തിയിരുന്നു. എന്നാല്‍ വിമത എംഎല്‍എമാര്‍ ആരും തന്നെ സമ്മേളനത്തിനെത്തിയില്ല. വിമതരുള്ളത് ബംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലാണ്. വിമത എംഎല്‍എമാര്‍ ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആകില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണറെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇതിനിടെ ബിജെപി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. ഏപ്രിൽ 15 വരെ ഭോപ്പാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, നരേന്ദ്ര തോമർ, ബിജെപി നേതാക്കളായ ശിവരാജ് സിംഗ് ചൗഹാൻ, ജോതിരാദിത്യ സിന്ധ്യ എന്നിവർ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി കൂടിക്കാഴ്ച്ച നടത്തി. 6 കോൺഗ്രസ് എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചു. കേവല ഭൂരിപക്ഷത്തിന് 112പേരുടെ പിന്തുണ വേണം. എന്നാൽ കോൺഗ്രസ് പക്ഷത്ത് നിലവിൽ 99 അംഗങ്ങൾ മാത്രമാണ് ഉള്ളത്. ഇരുപത്തിരണ്ട് എംഎൽഎമാരാണ് കമൽനാഥ് സർക്കാരിൽ നിന്ന് രാജിവച്ചത്. ഇതോടെ സർക്കാർ ന്യൂനപക്ഷമായെന്ന് ബിജെപി നേതാക്കൾ ഗവർണർ ലാൽജി ടണ്ഠനെ അറിയിച്ചിരുന്നു.

 

madhyapradesh, congress, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top