‘കൊറോണ വരുന്നു’: ഏഴ് വർഷങ്ങൾക്ക് മുൻപ് പ്രവചനം; ഞെട്ടലോടെ ഇന്റർനെറ്റ് ലോകം

ലോകം മുഴുവൻ കൊവിഡ് 19 ഭീതിയിലാണ്. വൈറസ് ബാധ ലോകത്തെ സാമ്പത്തിക, സാമൂഹിക, കായിക ഇടങ്ങളെയെല്ലാം പ്രതികൂലമായി ബാധിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഇതുവരെ വൈറസ് ഭീതി ഒഴിഞ്ഞിട്ടില്ല. ആഗോള തലത്തിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ വൈറസ് ബാധിതരാണെന്നാണ് റിപ്പോർട്ട്. ആറായിരത്തി അഞ്ഞൂറിലധികം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് പഴയ ഒരു ട്വിറ്റർ വൈറലാകുന്നത്.

‘കൊറോണ വൈറസ്, അത് വരുന്നു’ എന്ന ഒരു ട്വിറ്റർ ഉപഭോക്താവിൻ്റെ ട്വീറ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 2013 ജൂണിൽ മാർക്കോ എന്നയാൾ ട്വീറ്റ് ചെയ്ത കുറിപ്പ് പല തരത്തിലാണ് ഇൻ്റർനെറ്റ് ലോകം വ്യഖ്യാനിക്കുന്നത്. ഇപ്പോഴത്തെ കൊറോണ ബാധയെപ്പറ്റിയാണ് മാർക്കോ ട്വീറ്റ് ചെയ്തതെന്നും അങ്ങനെയല്ലെന്നുമുള്ള രണ്ട് വാദങ്ങളാണ് നെറ്റിസൺസ് ഉയർത്തുന്നത്. കൊറോണ വൈറസ് പുതിയ കാര്യമല്ല. പനി മുതൽ ശ്വാസതടസം വരെയുണ്ടാക്കാൻ കഴിയുന്ന വൈറസുകളുടെ ഒരു കുടുംബമാണ്. കുറച്ചു വർഷങ്ങൾക്ക് ആഗോള തലത്തിൽ ഭീതി വിതച്ച സാർസ്, കൊറോണ വൈറസ് കുടുംബത്തിൽ നിന്നു തന്നെയാണ്. അതുകൊണ്ട് തന്നെ ഇതാവാം മാർക്കോ ഉദ്ദേശിച്ചതെന്നാണ് ഒരു വാദം.

അതേ സമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 120 ആയി. മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 120ലെത്തിയത്. 40 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

മധ്യപ്രദേശ് നിയമസഭ 26വരെയും, ഛത്തിസ്ഗഡ് നിയമസഭാ 25 വരെയും സമ്മേളനം നിർത്തിവെച്ചു. അടിയന്തര കേസുകൾ ഒഴികെയുള്ളവ പരിഗണിക്കുന്നത് ബീഹാർ ഹൈക്കോടതി താത്കാലികമായി നിർത്തിവച്ചു. കൊറോണ പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങിയ 53 പേരെ ഇന്ന് രാവിലെ രാജ്യത്ത് തിരിച്ചെത്തിച്ചു. നിരീക്ഷണത്തിനായി ജെയ്‌സൽമീറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി.

Story Highlights: netizens shocked to see a tweet on june 2013 predicting coronaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More