കൊവിഡ് 19: ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കടുത്ത നിയന്ത്രണം

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണവുമായി സുപ്രിംകോടതി. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമാണ് സുപ്രിംകോടതിയിൽ പരിഗണിക്കുന്നത്. ശരീരോഷ്മാവ് അളക്കുന്ന തെർമൽ യന്ത്രങ്ങൾ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് അകത്തേക്ക് പ്രവേശനം. വീഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാധ്യത സുപ്രിംകോടതി പരിശോധിക്കും. ഇന്ന് വൈകിട്ട് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സാഹചര്യം വിലയിരുത്തും.

ഹൈക്കോടതിയിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള കേസുകളും ജാമ്യ ഹർജികളും മാത്രമായിരിക്കും പരിഗണിക്കുക. മീഡിയേഷൻ, അദാലത്തുകൾ എന്നിവ താത്കാലികമായി നിർത്തി വയ്ക്കും. ഹൈക്കോടതിയിൽ സന്ദർശകർക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി ആരെയും കോടതിക്കുള്ളിൽ പ്രവേശിപ്പിക്കില്ല. ഒരു കവാടത്തിലൂടെ മാത്രമാകും പ്രവേശനം.

അതേസമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 115 ആയി. ഇന്ന് ഒഡീഷയിലും മഹാരാഷ്ട്രയിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top