കണ്ണൂരിൽ കോവിഡ്‌ 19 രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്

കണ്ണൂരിൽ കോവിഡ്‌ 19 രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ  രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേർക്ക് രോഗബാധയില്ലെന്നും കണ്ടെത്തി. കണ്ണൂർ ജില്ലയിൽ 17 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്.

ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കണ്ണൂർ പെരിങ്ങോം സ്വദേശിക്ക് കോവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇയാളുടെ രണ്ടാം പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇയാളുടെ ഭാര്യ, അമ്മ, ഇയാളെ പരിശോധിച്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ എന്നിവരുടെ ഫലവും നെഗറ്റീവാണ്. ഇവർക്ക് രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും നിരീക്ഷണം തുടരും. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഇയാളുടെ മകന്റെ പരിശോധനാ ഫലം പുറത്ത് വരാനുണ്ട്. ഇവർക്കൊന്നും നിലവിൽ രോഗലക്ഷണമില്ല.

കണ്ണൂർ ജില്ലയിൽ വിവിധ ആശുപത്രികളിലായി 44 പേരും വീടുകളിൽ 283 പേരും നിരീക്ഷണത്തിലുണ്ട്. ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളിൽ 75 എണ്ണത്തിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. 17 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന തുടരും. കർണ്ണാടക അതിർത്തിയായ കിളിയന്തറയിൽ ആരോഗ്യ വകുപ്പിൻ്റെയും പൊലീസിൻ്റെയും എക്സൈസിൻ്റെയും നേതൃത്വത്തിൽ  കർശന പരിശോധനയാണ് നടക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 21 ആയി. തിരുവനന്തപുരത്തെ ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 21ലെത്തിയത്.

Story Highlights: The result of the second test of a person diagnosed with Covid 19 disease in Kannur is negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top