ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ പന്തളം സ്വദേശിക്ക് കൊറോണയില്ല

ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ പന്തളം സ്വദേശിക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പന്തളത്തെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 24കാരനാണ് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യും.

കൊറോണയ്ക്ക് സമാനമായ രോഗലക്ഷണം പ്രകടമായതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവിനെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്നലെയാണ് യുവാവിന്റെ പരിശോധനാ ഫലം പുറത്തുവന്നത്. അതിനിടെ ഒരു ഡോക്ടർ അടക്കം നാല് പേരെകൂടി ജില്ലയിൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിലേക്ക് മറ്റി. ഏഴ് പേരുടെ പരിശോധനഫലം കൂടി ഇനി ലഭിക്കാനുണ്ട്.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് മകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top