Advertisement

മുൻകരുതൽ; മൂന്നാർ ടീ കൗണ്ടി റിസോർട്ടിലെ ആറ് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു

March 17, 2020
0 minutes Read

മൂന്നാർ ടീ കൗണ്ടി റിസോർട്ടിൽ നീരീക്ഷണത്തിലുള്ള ആറ് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. പനിയും ചുമയുമടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് നടപടി മൂന്നാറടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റേയും പൊലീസിന്റേയും നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്

173 പേർ ജില്ലയിലാകെ നീരീക്ഷണത്തിലുണ്ട്. ഇതിൽ 81 പേർ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ നിന്നുള്ളവരാണ്. 15 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. ടീ കൗണ്ടി റിസോർട്ടിൽ നീരീക്ഷണത്തിലുള്ള ആറ് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. വിനോദ സഞ്ചാരത്തിനെത്തിയ വിദേശ പൗരന്മാരെ 14 ദിവസം നീരീക്ഷണത്തിൽവയ്ക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വിദേശികളെയടക്കം നീരീക്ഷണത്തിൽ വയ്ക്കാൻ മൂന്നാറിലെ ബജറ്റ് റിസോർട്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് എത്തുന്ന തോട്ടം തൊഴിലാളികൾക്കും നിയന്ത്രണമേർപ്പെടുത്തി. അതിർത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top