കൊവിഡ് 19; രോഗ ഭീതിയില്ലാതെ ഊരുചുറ്റലിനിറങ്ങി ഉദ്യോഗസ്ഥർ; പോകുന്നത് കൊറോണ ബാധിത രാജ്യങ്ങളിലേക്ക്

കൊവിഡ് 19 പടരുന്ന രാജ്യങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥർക്ക് യാത്രാനുമതി നൽകി സംസ്ഥാന സർക്കാർ.കൊറോണ ഭീതിയിൽ യാത്രകൾ പരിമിതപ്പെടുത്താനുള്ള ആഹ്വാനം തുടരുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥർക്ക് വിദേശയാത്രക്ക് സർക്കാർ അനുമതി. തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജന് തായ്‌ലന്റ് സന്ദർശനത്തിനാണ് അനുമതി നൽകിയത്. 14ന് തായ്‌ലന്റിൽ പോയി 22ന് മടങ്ങിയെത്താനായിരുന്നു പദ്ധതി. മാർച്ച് 2ന് യാത്രാനുമതി തേടിയ ഇദ്ദേഹത്തിന് യാത്രാനുമതി നൽകിയത് ഇക്കഴിഞ്ഞ പത്തിന് ആണ്. ജലനിധി എക്‌സി. ഡയറക്ടർ ജോഷി മൃൺമയി ശശാങ്ക് അടുത്ത മാസം ഒൻപത് മുതൽ 13 വരെ റഷ്യയിലേക്ക് പോകും. ഫെബ്രുവരി 18 നാണ് ജോഷി മൃൺമയി യാത്രാനുമതി തേടി കത്ത് നൽകിയത്. ഇക്കഴിഞ്ഞ ഏഴിന് അനുമതി നൽകി. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എംഡിയും കെ എസ് ടി പി പ്രൊജക്ട് ഡയറക്ടറുമായ എം ജി രാജമാണിക്യം വരുന്ന നാലാം തീയതി മുതൽ 18 വരെ ലണ്ടൻ ടൂറിലാകും. ഫെബ്രുവരി 27ന് അനുമതി തേടി കത്തു്‌നൽകി. ഇക്കഴിഞ്ഞ പത്തിന് സർക്കാർ അനുമതി കൊടുക്കുകയും ചെയ്തു. തുറമുഖ മന്ത്രിയുടെ ഓഫീസ് ജീവനക്കാരി ജയശ്രീ തങ്കത്തിന് 40 ദിവസത്തെ അവധി എടുത്ത് ദുബായ്ക്ക് പോകാനും സർക്കാർ അനുമതി നൽകി. സർക്കാർ അനുമതി നൽകിയ ഈ യാത്രകൾ ഔദ്യോഗികാവശ്യങ്ങൾക്കുള്ളതല്ല . തികച്ചും സ്വകാര്യമാണ്.
Read Also: കൊവിഡ് 19 ഭീഷണി പരിഗണിക്കാതെ എസ്എസ്‌സിയുടെ പരീക്ഷാ നടത്തിപ്പ്
കൊറോണ ഭീതി പടരുന്ന സാഹചര്യത്തിൽ സർക്കാർ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥർ കൊറോണ ബാധിത രാജ്യങ്ങളിലേക്ക് പോകുന്നത്. അതും ഈ അടുത്താണ് ഇതിനെല്ലാമുള്ള അനുമതി നൽകിയിരിക്കുന്നതെന്നും ഉത്തരവിന് വിരുദ്ധമാണ്. കൊവിഡ് 19 ഭീഷണിക്കിടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്കൊപ്പം അവലോകന യോഗത്തിലും പൊതു പരിപാടിയിലും പങ്കെടുത്തത് വിവാദത്തിലായിരുന്നു. തെർമൽ സ്‌കാനിംഗ് മാത്രമാണ് ഡിജിപിക്ക് പരിശോധന എന്ന പേരില്‍ നടത്തിയത്.
covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here