Advertisement

കൊവിഡ് 19; ‘ഞാൻ അവിടെ പോയോ?’; കണ്ടെത്താം സ്വന്തം റൂട്ട് മാപ്പ്

March 17, 2020
Google News 1 minute Read

കൊവിഡ് 19 ബാധിച്ച വ്യക്തി സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിച്ചോ നിങ്ങൾ? ഓർമയുണ്ടോ എപ്പോഴാണ് പോയതെന്ന്? കറക്ട് സമയം ഓർമയില്ലേ? ഓർമയില്ലെങ്കിൽ ഗൂഗിൾ മാപ്പ് നിങ്ങളെ സഹായിക്കും. എങ്ങനെയെന്നല്ലേ? പറഞ്ഞു തരാം. ഇതേ സൗകര്യം ഉപയോഗിച്ചാൽ രോഗി സഞ്ചരിച്ച വഴിയും കണ്ടെത്താവുന്നതാണ്. രോഗി സഞ്ചരിച്ച വഴിയിൽ അതേ സമയത്ത് തന്നെ നമ്മൾ ഉണ്ടായിരുന്നോ എന്ന് സഹായിക്കാൻ ഈ സൗകര്യം ഫലപ്രദം.

‘ഞാൻ അവിടെ ഉണ്ടായിരുന്നോ?’ എന്ന സംശയത്തിലാണ് ആളുകൾ ആരോഗ്യവകുപ്പിനെ സമീപിക്കുന്നത്. ഗൂഗിൾ മാപ്പിന്റെ ലൊക്കേഷൻ ടൈംലൈൻ ഉപയോഗിക്കൂ. ജിപിഎസ് സംവിധാനമുള്ള ഫോണുകളിൽ ലൊക്കേഷൻ ഹിസ്റ്ററി ഓൺ ചെയ്ത് വയ്ക്കുക. നമ്മൾ പോകുന്ന സ്ഥലവും സമയവും തനിയെ റെക്കോർഡ് ആകും. അതും രോഗിയുടെ റൂട്ട് മാപ്പും താരതമ്യം ചെയ്താൽ പ്രശ്നത്തിന് ഒരു പരിധി വരെ സഹായകമാണ്.

#ചെയ്യേണ്ട വിധം

ഫോണിൽ ഗൂഗിൾ മാപ്പ് എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. തുറന്ന വരുമ്പോൾ വലത് വശത്ത് നമ്മുടെ പ്രൊഫൈൽ ചിത്രം കാണാം. അതിൽ ടാപ് ചെയ്യൂ.

തുറന്ന് വരുന്ന മെനുവിൽ ടൈം ലൈൻ ഓപ്ഷൻ കാണുന്നില്ലേ. അത് തൊടൂ.

മുകളിൽ വരുന്ന കലണ്ടറിൽ ഒരോ ദിവസവും ക്ലിക്ക് ചെയ്താൽ ആ ദിവസത്തിൽ എങ്ങോട്ട് പോയി, എപ്പോൾ പോയി എന്നൊക്കെ കാണാൻ സാധിക്കും. places എന്ന ടാബ് തുറക്കൂ. നമ്മൾ പോയ കടകൾ, മാളുകൾ, ബാങ്ക്, ഹോട്ടൽ എന്നിവയെല്ലാം ലിസ്റ്റ് ആയി അവിടെ കാണാം. 100 ശതമാനം കൃത്യത ഉറപ്പിക്കാൻ വരട്ടെ, എന്നാലും ഏകദേശം കാര്യങ്ങൾ ഗൂഗിൾ മാപ്പ് നമുക്ക് ഓർമിപ്പിച്ച് തരും. ബാക്കി ഓർത്തെടുത്താൽ മതിയല്ലോ..

#ടൈംലൈൻ ഓൺ ചെയ്യാൻ

ഗൂഗിൾ മാപ്പ്സ്- സെറ്റിംഗ്സ്-പേഴ്സണൽ കണ്ടന്റ്- ലൊക്കേഷൻ ഹിസ്റ്ററി എന്ന ഓപ്ഷൻ കാണാം. അത് എടുത്താൽ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാവുന്നതാണ്.

നിങ്ങൾ എവിടെയൊക്കെ പോയെന്നുള്ളതിന്റെ ഹിസ്റ്ററി കളയാൻ delete all location history എന്ന ഓപ്ഷൻ അമർത്തിയാൽ മതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here