പത്തനംതിട്ടയില്‍ ഇനിയുള്ള രണ്ടാഴ്ച നിര്‍ണായകമെന്ന് ജില്ലാ ഭരണകൂടം

പത്തനംതിട്ടയില്‍ ഇനിയുള്ള രണ്ടാഴ്ച നിര്‍ണായകമെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ജില്ല. തുടര്‍ച്ചയായി പുറത്തുവരുന്ന പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണെങ്കിലും ജില്ലയില്‍ ഇപ്പോഴും കനത്ത ജാഗ്രതയാണ് തുടരുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടു പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. അതേസമയം, ഇറ്റലിയില്‍ നിന്നെത്തിയ പന്തളം സ്വദേശിക്ക് കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആശങ്ക പൂര്‍ണമായും ഒഴിവായിട്ടില്ലെന്നും ഇനിയുള്ള രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും ഡിഎംഒ എ എല്‍ ഷീജ വ്യക്തമാക്കി.

രോഗ വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കല്‍ബുര്‍ഗിയില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളോട് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വീടുകളിലേക്ക് അയക്കും.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top