മാഹി സ്വദേശിക്ക് കൊവിഡ് 19: ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 250 വിമാനത്തില്‍ എത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം

അബുദാബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 250 വിമാനത്തില്‍ യാത്രചെയ്തവര്‍ അടുത്തുള്ള ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 250 അബുദാബി – കോഴിക്കോട് വിമാനത്തില്‍ ഈ മാസം 13 നാണ് ഇയാള്‍ യാത്ര ചെയ്തത്.

ഈ വിമാനത്തില്‍ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഉടന്‍തന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഈ വിമാനത്തിലെ യാത്രക്കാര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top