മുംബൈയിൽ അതീവ ജാഗ്രത; പൊതുഗതാഗതം നിർത്തിയേക്കും

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ അതീവ ജാഗ്രത. പൊതുഗതാഗം നിർത്തലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ബസ്, മെട്രോ സർവീസുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കും.
അതേസമയം, കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പുനെയിലും ജാഗ്രത ശക്തമാക്കി. ഇതിന്റെ ഭാഗമായി ബസുകൾ അണുവിമുക്തമാക്കി. ഹോട്ടലുകളും ബാറുകളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടും. ജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.
അതിനിടെ, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here