മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പ്; സർക്കാരിനും സ്പീക്കർക്കും നോട്ടിസ് അയക്കാൻ സുപ്രിംകോടതി ഉത്തരവ്

മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പിൽ കമൽനാഥ് സർക്കാരിനും സ്പീക്കർക്കും നോട്ടിസ് അയക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു. വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന ബിജെപി എംഎൽഎമാരുടെ ഹർജിയിലാണ് നടപടി. നാളെ 10.30ന് ഹർജിയിൽ വാദം കേൾക്കും.
കമൽനാഥ് സർക്കാർ ന്യൂനപക്ഷമായെന്നും വിശ്വാസം തെളിയിക്കാതെ ഒളിച്ചുകളിക്കുകയാണെന്നും ആരോപിച്ച് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അടക്കം ബിജെപി എംഎൽഎമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അടിയന്തര നോട്ടിസ് അയക്കാൻ ഉത്തരവിട്ടത്. ഇമെയിൽ വഴിയും നോട്ടിസ് അയക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കമൽനാഥ് സർക്കാരിനും സ്പീക്കർക്കും വേണ്ടി അഭിഭാഷകർ ഹാജരായില്ല. ജനാധിപത്യത്തെ അപമാനിക്കുന്ന നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ബിജെപി എംഎൽഎമാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ ആരോപിച്ചു. പതിനാറ് കോൺഗ്രസ് വിമത എംഎൽഎമാരും സുപ്രിംകോടതിയെ സമീപിച്ചു. സ്പീക്കർ രാജി സ്വീകരിക്കാത്തതിനെയാണ് വിമതർ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി കമൽനാഥ് ആരോപിക്കുന്നത് പോലെ തങ്ങളുടെമേൽ സമ്മർദമില്ലെന്നും ഹർജിയിൽ കക്ഷിയാക്കണമെന്നും എംഎൽഎമാര്‍ ആവശ്യപ്പെട്ടു. വിമതരുടെ വാദവും നാളെ കേൾക്കും.
Read Also: മധ്യപ്രദേശില്‍ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപി
വിമത കോൺഗ്രസ് എംഎൽഎമാരെ ഇന്നലെ ബിജെപി നിയമസഭയിൽ എത്തിച്ചിരുന്നു. സഭാസമ്മേളനം മാറ്റിയതോടെ ബിജെപി എംഎൽഎമാർ ഗവർണർ ലാൽജി ടണ്ഠനെ നേരിൽ കണ്ട് ഉടൻ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്തിയില്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് കണക്കാക്കുമെന്ന നിലപാട് ഗവർണർ മുഖ്യമന്ത്രി കമൽനാഥിനെ ഇന്നലെ അറിയിച്ചിരുന്നു.
madhyaparadesh, congress, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here