കൊവിഡ് 19: പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ച അക്വേറിയത്തിൽ പെൻഗ്വിനുകൾ മറ്റ് ജീവികളെ സന്ദർശിക്കുന്നു; വീഡിയോ

ലോക വാപകമായി കൊവിഡ് 19 വൈറസ് ബാധ പടർന്നു പിടിക്കുകയാണ്. ആളുകൾ ഒരുമിച്ച് കൂടാൻ ഇടയുള്ള എല്ലാ സംവിധാനങ്ങളും ലോക രാഷ്ട്രങ്ങൾ അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ ഉണ്ട്. ഈ നിയന്ത്രണങ്ങൾ മുതലാക്കിയ ഒരു അക്വേറിയത്തിൻ്റെ വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Read Also: കൊവിഡ് 19 വാക്‌സിൻ പരീക്ഷണം യുഎസിൽ തുടങ്ങി

അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നാണ് വാർത്ത. ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെ അടച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഷിക്കാഗോയിലെ ഷെഡ് അക്വേറിയവും ഇത്തരത്തിൽ അടച്ചു. അപ്പോൾ അക്വേറിയം അധികൃതർ ഒരു കാര്യം ചെയ്തു. അക്വേറിയത്തിലെ പെൻഗ്വിനുകളെ അങ്ങ് തുറന്നു വിട്ടു. അവരാവട്ടെ, അക്വേറിയത്തിലെ മറ്റു ജീവികളെ സന്ദർശിച്ച് യഥേഷ്ടം കെട്ടിടത്തിനുള്ളിലൂടെ സഞ്ചരിക്കുകയാണ്. ഇതിൻ്റെ വീഡിയോ ഷെഡ് അക്വേറിയം തന്നെ പുറത്തു വിട്ടിരുന്നു.

തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഷെഡ് അക്വേറിയം കൗതുകമുണർത്തുന്ന വീഡിയോകൾ പങ്കുവച്ചത്. ഇണകളായി കെട്ടിടത്തിനുള്ളിലൂടെ നടന്ന് കൗതുകത്തോടെ ഒരോന്ന് നോക്കിക്കാാണുന്ന പെൻഗ്വിനുകളുടെ വീഡിയോ ട്വിറ്റർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

അതേ സമയം, രോഗം ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 7,174 ആയി. 1,82,723 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 79,883 പേർ രോഗത്തെ അതിജീവിച്ചു. ഇറ്റലിയിൽ മാത്രം 2158 പേരാണ് മരിച്ചത്. 28,000 ഓളം പേർ ചികിത്സയിലുണ്ട്.

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 125 ആയി ഉയർന്നു. ഇതിൽ 22 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്.

 

coronavirus, penguins visits aquarium fishes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top