Advertisement

കൊവിഡ് 19 വാക്‌സിൻ പരീക്ഷണം യുഎസിൽ തുടങ്ങി

March 17, 2020
Google News 1 minute Read
5218 confirmed covid kerala

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ വകസിപ്പിച്ചെടുത്ത വാക്‌സിന്റെ പരീക്ഷണം അമേരിക്കയിൽ ആരംഭിച്ചു.എംആർഎൻഎ1273 എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ മസാച്ചുസെറ്റ്‌സിലെ യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) കേംബ്രിജിലെ ബയോടെക്‌നോളജി കമ്പനിയായ മോഡേർനയുമായി ചേർന്നാണ് വികസിപ്പിച്ചിരിക്കുന്നത്.ആദ്യഘട്ടത്തിൽ ആരാഴ്ച സമയമെടുത്ത് 18- 55 വയസ്സ് വരെയുള്ള 45 പേരിലാവും പരീക്ഷണം നടത്തുക.

എന്നാൽ, വാക്‌സിൻ പരീക്ഷണം വിജയിച്ചാലും വിപണിയിലെത്താൻ ഒരു വർഷം മുതൽ 18 മാസം വരെ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, പാർശ്വ ഫലങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാകും ഇത് ആഗോളതലത്തിൽ ഉപയോഗിക്കുക.

പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ ഗവേഷണം ഊർജസ്വലമായ രീതിയിൽ നടക്കുന്നുണ്ട്. അമേരിക്കൻ കമ്പനിയായ ഗിലീഡ് സയൻസസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്നിന്റെ ടെസറ്റ് അവസാന ഘട്ടത്തിലാണ്.
ഇതിനു പുറമേ ജർമനിയിലും അമേരിക്കയിലും പ്രതിരോധ മരുന്നുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here