കൊവിഡ് 19 സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കൊവിഡ് 19 സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. രോഗി സഞ്ചരിച്ച സ്ഥലങ്ങളില്‍ നിശ്ചിത സമയത്ത്, തിയതികളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ : 04952373901, 2371471, 2371002

രോഗി സഞ്ചരിച്ച വഴികള്‍

തിയതി 13-03-2020

രാവിലെ 3.30 മുതല്‍ 05.00 വരെ
കരിപ്പൂര്‍ എയര്‍പോര്‍ട്ട്

രാവിലെ 6.20 മുതല്‍ 6.50 വരെ
വടകര അടക്കാതെരു നട്‌സ് സ്ട്രീറ്റിലെ ഇന്ത്യന്‍ കോഫി ഹൗസ്

രാവിലെ 7.00 മുതല്‍ 7.20 വരെ
മാഹി ജനറല്‍ ആശുപത്രി

രാവിലെ 7.30
മാഹിയിലെ പല്ലൂരിലുള്ള താമസ സ്ഥലത്ത്

Read More: മാഹി സ്വദേശിക്ക് കൊവിഡ് 19: ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 250 വിമാനത്തില്‍ എത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം

ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെ
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ കൊറോണ വാര്‍ഡ്

വൈകുന്നേരം 5.50 മുതല്‍ 6.06 വരെ
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ നിന്ന് മംഗളാ എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ കയറുന്നു.

വൈകുന്നേരം 7.09
തലശേരി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍

വൈകുന്നേരം 7.45
മാഹിയിലെ പല്ലൂരിലുള്ള താമസ സ്ഥലത്ത്

രാത്രി 9.45
മാഹിയിലെ ജനറല്‍ ആശുപത്രി

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top