തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഒരാളുടെ കൂടി റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഒരു രോഗിയുടെ കൂടി റൂട്ട് മാപ്പ് പുറത്തുവിട്ടു. രോഗി സഞ്ചരിച്ച സ്ഥലങ്ങളില്‍ നിശ്ചിത സമയത്ത്, തിയതികളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ആദ്യം ലഭ്യമായ വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൂര്‍ണമായ റൂട്ട് മാപ്പ് തയാറാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍

02-03-2020
രാവിലെ 1.20
തിരുവനന്തപുരം വിമാനത്താവളം ( ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ക്യുആര്‍ 506 വിമാനത്തില്‍ )

02-03-2020
ഉള്ളൂര്‍ ഗാര്‍ഡന്‍സ്

വൈകുന്നേരം 6.00 മുതല്‍ 6.30 വരെ
കുമാരപുരത്തുള്ള ഹോട്ടല്‍ ബിസ്മി

03-03-2020
വൈകുന്നേരം 7.30
മെഡിക്കല്‍ കോളജ് ജംഗ്ഷനിലുള്ള ഹോട്ടല്‍ അമ്പാടി കണ്ണന്‍

04-03-2020
വൈകുന്നേരം 6.00
കുമാരപുരത്തുള്ള ഹോട്ടല്‍ ബിസ്മി

05-03-2020
വൈകുന്നേരം 6.00
ഹോട്ടല്‍ താമരശേരി ചുരം

08-03-2020
വൈകുന്നേരം 7.30 മുതല്‍ 8.30 വരെ
മെഡിക്കല്‍ കോളജ് ജംഗ്ഷനിലുള്ള കുന്നില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്

10-03-2020
വൈകുന്നേരം 5.00 മുതല്‍ 6.00 വരെ
ഹോട്ടല്‍ താമരശേരി ചുരം

11-03-2020
വൈകുന്നേരം 5.00 മുതല്‍ 6.00 വരെ
ഹോട്ടല്‍ കൊച്ചി പീഠിക

 

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top