എന്തുകൊണ്ട് ഒറ്റ രാത്രി കൊണ്ട് മദ്യം നിരോധിക്കരുതെന്ന് പറയുന്നു?; ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ബിവറേജ് ഔട്ട്ലറ്റുകൾ എന്തുകൊണ്ട് സർക്കാർ പൂട്ടുന്നില്ലെന്ന് ചോദ്യം ഉയരുന്നുണ്ട്. ആൾക്കൂട്ടം ഉണ്ടാവാനിടയുള്ള മറ്റെല്ലാ ഇടങ്ങളും നിയന്ത്രണം ഉണ്ടായിട്ടും എന്തുകൊണ്ട് ബിവറേജ് ഔട്ട്ലറ്റുകളിൽ ഈ നിയന്ത്രണം കൊണ്ടുവരുന്നില്ല എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് മടുപടിയുമായി എത്തിയിരിക്കുകയാണ് യുവ ഡോക്ടർ ബെബറ്റോ തിമോത്തി. പെട്ടെന്ന് മദ്യം ലഭിക്കാതെ വന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ എണ്ണി പറഞ്ഞാണ് ബെബറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ്. മദ്യം കിട്ടാതാവുമ്പോൾ വ്യാജ മദ്യത്തിനുള്ള സാധ്യത അധികരിക്കുമെന്നും ബെബറ്റോ പറയുന്നു.
ബെബറ്റോയുടെ ഫേസ്ബുക്ക് കുറിപ്പ്:
“മദ്യം മുടക്കാൻ വയ്യ.സ്കൂളും ഉത്സവവുമൊക്കെ മുടക്കാം കള്ള ** ”
മദ്യം ഒരു വൈകാരികമായ വിഷയമാണ്.
മദ്യം ആരോഗ്യത്തിന് നല്ലതല്ല.
ക്രോണിക്ക് ആൾക്കൊഹോളിസം കാരണമുണ്ടാകുന്ന ലിവർ സിറോസിസ് അടക്കമുള്ള രോഗങ്ങളെ പറ്റി ഒരു വിധം എല്ലാവർക്കും അറിയാവുന്നതുമാണ്.
പിന്നെ എന്ത് കൊണ്ട് ഒറ്റ രാത്രി കൊണ്ട് മദ്യം നിരോധിക്കരുത് എന്ന് പറയുന്നു?
കാരണങ്ങളുണ്ട്.
“അതെന്താ ബിവറേജസ്സിൽ പോയാലും ബാറിൽ പോയാലും കൊറോണ വരില്ലേ”?
ആൾക്കൂട്ടങ്ങൾ ഉള്ള സ്ഥലങ്ങളൊക്കെ ഒഴിവാക്കണം.ബീവറേജസ്സിൽ ക്യൂ നിന്നാലും ബാറിൽ പോയാലും കൊറോണ വരില്ല എന്നൊന്നും ഇല്ല.
” അപ്പോൾ അറിയാം.എന്നിട്ടാണ്! ഭക്ഷണം പാർപ്പിടം കുടി വെള്ളം പോലെ എന്തെങ്കിലും അവശ്യ സാധനമാണോ ഈ മദ്യം.പിന്നെന്താ നിങ്ങളുടെ പ്രശ്നം”?
ശരിയാണ്.ഭക്ഷണം കുടി വെള്ളം പാർപ്പിടം പോലെ ഒരു അവശ്യ സാധനമല്ല മദ്യം.
മദ്യപിക്കാത്തവർക്ക് കുറച്ചധികം ദേഷ്യം ഈ പദാർത്ഥത്തോട് ഉണ്ടാവുന്നതും സ്വാഭാവികം.
പക്ഷേ ഈ വിഷയത്തിൽ ആഗ്രഹമുണ്ടെങ്കിൽ പോലും ഒരു ഒറ്റ ബുദ്ധി നയം നടക്കില്ല.
അതിന് ചില കാരണങ്ങൾ ഉണ്ട്.
മദ്യം ഉപയോഗിക്കുന്നവരിൽ ഒരു സിഗ്നിഫിക്കന്റ് ശതമാനം ആളുകൾ മദ്യത്തോട്ട് അടിമപ്പെട്ടവരാണ്.ആൾക്കൊഹോൾ ഡിപ്പൻഡൻസ് എന്ന് പറയും.
ഇവർക്ക് മദ്യം ലഭിക്കാതായാൽ ബുദ്ധിമുട്ടാണ് .ഇവർ വിത് ഡ്രോവൽ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങും.
മദ്യപാന്മാരുടെ എണ്ണം വളരെ കൂടുതലായ ഒരു സ്ഥലത്ത് നാളെ മുതൽ എവിടെയും മദ്യം ലഭിക്കുകയില്ല എന്നൊരു തീരുമാനം വന്നാൽ,വിത്ഡ്രോവൽ ലക്ഷണങ്ങളുമായി ഒരുപാടാളുകൾ അത്യാഹിത വിഭാഗത്തിൽ ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ എത്തും.അവസരം മുതലെടുത്ത് വ്യാജ മദ്യം വിറ്റഴിക്കപ്പെടാനുള്ള സാധ്യതയും ഏറെ.
Read Also: കൊവിഡ് 19; രോഗ ഭീതിയില്ലാതെ ഊരുചുറ്റലിനിറങ്ങി ഉദ്യോഗസ്ഥർ; പോകുന്നത് കൊറോണ ബാധിത രാജ്യങ്ങളിലേക്ക്
കൈവിറയൽ,നന്നായി വിയർക്കൽ,ഓക്കാനം,ദേഷ്യം,ഹാലുസിനേഷൻ എന്നിവയിലൊക്കെ തുടങ്ങി അപസ്മാരം വരെ പോകാവുന്ന,മരണത്തിന് വരെ കാരണമായേക്കാവുന്ന ഡെലീറിയം ട്രെമൻസ്(Relatively uncommon)എന്ന വിത്ഡ്രോവൽ ലക്ഷണം വരെ കാണിച്ചേക്കാം.
ഇങ്ങനെ ഒരു സാഹചര്യത്തിൽ അത്യാഹിത വിഭാഗത്തിലോട്ട് വിത്ഡ്രോവൽ ലക്ഷണങ്ങൾ ഉള്ളവരുടെ കുത്തൊഴുക്ക് ഒട്ടും നല്ലതല്ല.
അപ്പോൾ ഇതിനൊരു സൊലൂഷ്യൻ എന്താണ്?
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിന്റെ ഒപ്പം മദ്യത്തിന്റെ ലഭ്യതയും ഉറപ്പ് വരുത്തണം.
ഹോം ഡെലിവറി ഒരു നല്ല ഓപ്ഷനാണ്…
പക്ഷേ അതിനെ ഉൾക്കൊള്ളാൻ മാത്രം നമ്മുടെ സോഷ്യോ പൊളിറ്റിക്കൽ അന്തരീക്ഷം സജ്ജമായിട്ടുണ്ടോ എന്നത് വേറെ വിഷയം.
മദ്യ നിരോധനമല്ല വേണ്ടത്.മദ്യ വർജ്ജനമാണ്…
ഈ രണ്ടാമത് പറഞ്ഞിരിക്കുന്ന സാധനം ഒറ്റ രാത്രി കൊണ്ട് നടക്കുന്ന ഒരു കാര്യവുമല്ല.
ഇത് ഒരു ലളിതമായ വിഷയമല്ല.സങ്കീർണ്ണമാണ്.ഒഫ് കോഴ്സ് പ്രധാന വരുമാന മാർഗ്ഗം എന്ന നിലയിൽ സർക്കാർ ഉറപ്പായിട്ടും മോണിറ്ററി ബെനഫിറ്റ്സിനെ പറ്റി ചിന്തിച്ചിട്ടുണ്ടാകും.പക്ഷേ വിഷയം അതിൽ മാത്രം നിൽക്കുന്ന ഒന്നല്ല.
PS: എഴുതിയത് മദ്യം കൈ കൊണ്ട് തൊടാത്ത ആളല്ല.
(ഡോക്ടർ ബെബറ്റോ തിമോത്തി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്)
coronsvirus, kerala beverages cooperation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here