Advertisement

നാവിക സേനയിലും സ്ത്രീകൾക്ക് തുല്യ പരിഗണന നൽകണം; സുപ്രിംകോടതി

March 17, 2020
Google News 1 minute Read

നാവിക സേനയിലും സ്ത്രീകൾക്ക് തുല്യ പരിഗണന നൽകണം സുപ്രിംകോടതി. കരസേന വിധി നാവിക സേനയ്ക്കും ബാധകമാണ്. സ്ഥിരം കമ്മീഷൻ നിയമനം അടക്കം വനിത ഉദ്യോഗസ്ഥർക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.മാത്രമല്ല, രാജ്യ സേവനം നടത്തിയ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ നിയമനം നൽകാത്തത് നീതി നിഷേധമാണെന്നും പുരുഷന് തുഴയാൻ കഴിയും വിധം സ്ത്രീക്കും കഴിയുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷമായ ബെഞ്ച് ചൂണ്ടിക്കാട്ടി.

Read Also: നാവിക സേനയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

മാത്രമല്ല, ലിംഗ വിവേചനം പാടില്ലെന്നും പരുഷന്മാർക്കുള്ള എല്ലാ അധികാരവും സ്ത്രീകൾക്കും നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചു.നാവിക സേനയിൽ വനിതകളെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് 2008-ൽ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. എന്നാൽ നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ഈ വിലക്ക് തുടർന്നു. ഇത് നീതി നിഷേധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.

 

women on navy, sc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here