കൊവിഡ് 19 : എടിഎമ്മും പിഒഎസ് മെഷീനും ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കല്ലേ !

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ‘ബ്രെയ്ക്ക് ദ ചെയിൻ’ ശക്തമായി മുന്നേറുകയാണ്. എന്നാൽ, ശുചീകരണ പ്രവർത്തനങ്ങൾ നിർജീവമാവുകയും ശ്രദ്ധിക്കപ്പെടാതെ പോവുകയുമാണ് എടിഎമ്മുകളിലും പിഒഎസ് മെഷീനുകൾ ഉപയോഗിക്കുമ്പോഴും.
ബാങ്കുകളിൽ കൈകൾ വൃത്തിയാക്കാനുള്ള സൗകര്യമുണ്ടെങ്കിലും എടിഎമ്മുകളിൽ ഈ സൗകര്യമില്ല. മാത്രമല്ല, പിഒഎസ് മെഷീൻ ഉപയോഗിക്കുന്ന പെട്രോൾ പമ്പുകളിലും കടകളിലും ഇത് തന്നെയാണ് അവസ്ഥ്. ഒരേ കീ പാഡിൽ ഒന്നിലധികം ആളുകൾ വിരൽ അമർത്തുമ്പോൾ രോഗം വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആവുന്നതല്ല. അതുകൊണ്ടു തന്നെ ഇവ ഉപയോഗിച്ചു കഴിഞ്ഞ് സാനിറ്റൈസർ ഇപയോഗിച്ച് കൈകൾ വ്യത്തിയാക്കണം.
Read Also : വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ
സംസ്ഥാനത്തെ റേഷൻ കടകളിലെ ബയോമെട്രിക് സംവിധാനം ഇതിനോടകം നിർത്തലാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്ന് ആർബിഐയും നിർദേശം നൽകിയിട്ടുണ്ട്.
Story Highlights- coronavirus, ATM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here