വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യക്തി ശുചിത്വം പാലിക്കുക എന്നത്. ഇതുവഴി വൈറസ് ബാധ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പകരുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നത്. തൊഴിലിടമോ, പൊതു സ്ഥലങ്ങളോ, പൊതു ചടങ്ങുകളോ ഏതും ആകട്ടെ പരമാവധി ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കുക.

തൊഴിൽ ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഐടി കമ്പനികളടക്കം ഇതിനോടകം നിർദേശങ്ങളും നൽകിക്കഴിഞ്ഞു. എന്നാൽ, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

Read Also : നിങ്ങളുടെ ചുമ/തുമ്മലിന് കാരണം ജലദോഷമോ, അലർജിയോ അതോ കൊറോണയോ ?

ജോലിയിൽ സമയ നിഷ്ഠ പാലിക്കുക

വീട്ടിലാണല്ലോ എന്നു കരുതി ജോലിയിൽ വൈകി പ്രവേശിക്കാതിരിക്കുക. ഇത് ജോലി ഭാരം ഇരട്ടി ആക്കുന്നതിനും ഉത്തരവാദിത്തം കുറയ്ക്കുന്നതിലേക്കും വഴി തെളിക്കും.

മനസിനിണങ്ങിയ ഇടം കണ്ടെത്തുക

വീട്ടിൽ ഇരുന്നു ജോലി ചെയ്യുമ്പോൽ പലരും കണ്ടെത്തുന്ന ഒരു ഇടമാണ് കിടക്ക. എന്നാൽ, ഇത് ആലസ്യം ഉണ്ടാക്കുന്നതിനും നടുവേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇട വരുത്തും. ജനാലകൾ തുറന്നിട്ട് വായു സഞ്ചാരമുള്ള ഇടങ്ങളിൽ ഇരുന്ന് ജോലി ചെയ്യാൻ ശ്രമിക്കുക.

Read Also : കൊവിഡ് 19; ‘ഞാൻ അവിടെ പോയോ?’; കണ്ടെത്താം സ്വന്തം റൂട്ട് മാപ്പ്

ബന്ധങ്ങൾ കൈവിടല്ലേ

ഓഫീസിൽ അല്ലല്ലോ എന്നു കരുതി സഹ പ്രവർത്തകരുമായി ബന്ധം പുലർത്താതെ ഇരിക്കരുത്. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും സംശയങ്ങൾ ചോദിക്കാനും സ്‌നേഹ ബന്ധം നിലനിർത്താനും ശ്രമിക്കുക. അധിക സമയം ഫോണിൽ ചെലവഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Read Also : കൊറോണയുണ്ടോയെന്ന് പരിശോധിക്കേണ്ടത് എപ്പോൾ ? എങ്ങനെ പരിശോധിക്കണം ? എങ്ങനെ സെൽഫ് ക്വാറന്റീൻ ചെയ്യണം ? [ 24 Explainer]

ഇന്റർനെറ്റും കറന്റും

വീട്ടിൽ ഇരുന്നു ജോലി ചെയ്യുമ്പോൽ പലപ്പോഴും കറന്റും ഇന്റൻനെറ്റും വെല്ലു വിളി ഉയർത്താറുണ്ട്. ഇത് ഒഴിവാക്കാൻ ട്രയൽ മാർഗങ്ങൽ സ്വീകരിക്കുക.

എങ്ങനെ മടുപ്പ് ഒഴിവാക്കാം

തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് നടക്കുന്നതും ഇഷ്ടമുള്ള പാട്ട് കേൾക്കുന്നതുമൊക്കെ വർക്ക് സ്ട്രസ് ഒഴിവാക്കാൻ സഹായിക്കും.

Story Highlights- Coronavirus, work from home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top