Advertisement

കൊറോണയുണ്ടോയെന്ന് പരിശോധിക്കേണ്ടത് എപ്പോൾ ? എങ്ങനെ പരിശോധിക്കണം ? എങ്ങനെ സെൽഫ് ക്വാറന്റീൻ ചെയ്യണം ? [ 24 Explainer]

March 15, 2020
Google News 1 minute Read

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ പടർന്നു പിടിക്കുകയാണ്. പനി, ചുമ എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നതെങ്കിലും നമ്മിൽ പലർക്കും ഇതിനോടകം തന്നെ ജലദോഷമടക്കമുള്ള പനിയിലേക്ക് നയിക്കുന്ന ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാൽ ഏത് സാഹചര്യത്തിലാണ് വൈദ്യ സഹായം തേടേണ്ടത്, എങ്ങനെ ടെസ്റ്റ് ചെയ്യണം തുടങ്ങിയ വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

പരിശോധിക്കേണ്ടത് എപ്പോൾ ?

പനി, ചുമ, ശ്വാസ തടസം എന്നിവയാണ് കൊറോണ ലക്ഷണങ്ങൾ. ഏതെങ്കിലും തരത്തിൽ കൊറോണ ബാധിക്കാൻ സാധ്യതയുള്ള വ്യക്തിയാണ് നിങ്ങളെന്ന് തോന്നുന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രകടമായാൽ കൊറോണ സംശയിക്കേണ്ടതാണ്. നിങ്ങൾ സെൽഫ് ക്വാറന്റീനിൽ ഇരിക്കണമന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Read Also : കൊറോണ ബാധിതനായ യുവാവ് ഇടുക്കിയിലെത്തിയത് കൊച്ചിയിൽ നിന്ന്; സഞ്ചരിച്ച വഴി ഇങ്ങനെ

എങ്ങനെ പരിശോധിക്കണം ?

സെൽഫ് ക്വാറന്റീനിൽ ഇരുന്ന ശേഷം അടുത്ത 48 മണിക്കൂർ നിർണായകമാണ്. രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ആരോഗ്യ വിഭാഗത്തെ അറിയിക്കാം. അവർ വീട്ടിലെത്തി വേണ്ട പരിശോധനകൾ നടത്തും. ആവശ്യമെങ്കിൽ ആരോഗ്യ വിഭാഗ അധികൃതർ നിങ്ങളെ ആശുപത്രിയിലേക്ക് മാറ്റും.

എങ്ങനെ സെൽഫ് ക്വാറന്റീൻ ചെയ്യണം ?

സെൽഫ് ക്വാറന്റീനിൽ ഇരിക്കുന്ന സമയത്ത് ദിവസം രണ്ട് നേരം ശരീരോഷ്മാവ് പരിശോധിക്കണം. പനി, വരണ്ട ചുമ, തൊണ്ട വേദന, തലവേദന, ശ്വാസ തടസം എന്നിവയാണ് കൊറോണ ലക്ഷണങ്ങൾ.

Read Also : ‘ചികിത്സ സൗജന്യം, എല്ലാ സ്വാതന്ത്ര്യവുമുണ്ട്’; ഐസൊലേഷൻ വാർഡിലെ അനുഭവം പറഞ്ഞ് ആരോഗ്യമന്ത്രിയുടെ പ്രശംസ നേടിയ വ്‌ളോഗർ

ക്വാറന്റീനിലിരിക്കുമ്പോൾ മുറി വിട്ട് യാതൊരു കാരണവശാലും പുറത്ത് പോകാൻ പാടില്ല. സ്വന്തം മുറിയിൽ അടച്ചിരിക്കുകയും, അതിനകത്തെ ബാത്രൂം തന്നെ ഉപയോഗിക്കുകയും ചെയ്യണമെന്നാണ് നിർദേശം.

60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. മാസ്‌ക്കും ധരിക്കാം.

ഈ സമയത്ത് ഗ്ലാസ്, പ്ലെയിറ്റ്, സ്പൂൺ തുടങ്ങിയവ വീട്ടിലെ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Story highlights- coronavirus, self quarantine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here