നിങ്ങളുടെ ചുമ/തുമ്മലിന് കാരണം ജലദോഷമോ, അലർജിയോ അതോ കൊറോണയോ ?

ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. ആയിരക്കണക്കിന് പേരുടെ ജിവനുകളാണ് വൈറസ് ബാധയിൽ പൊലിഞ്ഞത്. അതുകൊണ്ട് തന്നെ ചെറിയൊരു തുമ്മലോ മൂക്കൊലിപ്പോ വന്നാൽ നമുക്ക് ഇന്ന് പേടിയാണ്…നമ്മുടെ ചുറ്റുമുള്ളവർക്കും ! എന്നാൽ എല്ലാ തുമ്മലും കൊറോണയാണെന്ന് സമശയിക്കേണ്ടതില്ല.

ചുമ, തുമ്മൽ, പനി എന്നിവ കണ്ടാൽ തന്നെ കൊറോണ പേടി നമ്മെ പിടിമുറുക്കും. എന്നാൽ ഇവയെല്ലാം സാധാരണ ജലദോഷ പനിയുടെ കൂടി ലക്ഷണങ്ങളാണ്. എന്നു കരുതി ചെറിയ ചുമ വന്നാൽ കാര്യമാക്കേണ്ടതില്ല എന്ന നിഗമനത്തിലേക്ക് എത്തരുത്. എന്നാൽ ലക്ഷണങ്ങൾ കണ്ട് അനാവശ്യ പേടിയുടെ ആവശ്യവുമില്ല. കൃത്യമായ നിരീക്ഷണമാണ് ആവശ്യം. ഇനി പറയുന്ന ലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കുക.

നിങ്ങൾക്കുള്ളത് സാധാരണ ജലദോഷ പനിയാണെങ്കിൽ ഉണ്ടാകാവുന്ന ലക്ഷണങ്ങൾ

ചുമ, തലവേദന, മൂക്കൊലിപ്പ്, പനി, തൊണ്ട വേദന, പേശി/സന്ധി വേദന

നിങ്ങൾക്കുള്ളത് എന്തെങ്കിലും തരത്തിലുള്ള അലർജിയാണെങ്കിൽ ഉണ്ടാകാവുന്ന ലക്ഷണങ്ങൾ

ചുമ, മൂക്കൊലിപ്പ്, കണ്ണിൽ ചൊറിച്ചിൽ, കണ്ണ് ചുവക്കൽ, തുമ്മൽ

കൊറോണയുടെ ലക്ഷണങ്ങൾ

വരണ്ട ചുമ, പനി, ശ്വാസ തടസം എന്നിവയാണ് കൊറോണ ലക്ഷണങ്ങൾ. ഏതെങ്കിലും തരത്തിൽ കൊറോണ ബാധിക്കാൻ സാധ്യതയുള്ള വ്യക്തിയാണ് നിങ്ങളെന്ന് തോന്നുന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രകടമായാൽ കൊറോണ സംശയിക്കേണ്ടതാണ്. നിങ്ങൾ സെൽഫ് ക്വാറന്റീനിൽ ഇരിക്കണമന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Read Also : കൊറോണയുണ്ടോയെന്ന് പരിശോധിക്കേണ്ടത് എപ്പോൾ ? എങ്ങനെ പരിശോധിക്കണം ? എങ്ങനെ സെൽഫ് ക്വാറന്റീൻ ചെയ്യണം ? [ 24 Explainer]

ഓർക്കുക, ജലദോഷം, ചുമ പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ കൃത്യമായി നിരീക്ഷിച്ച് കൊറോണ ലക്ഷണങ്ങളാണോ എന്ന് ഉറപ്പുവരുത്തുക.
രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ആരോഗ്യ വിഭാഗത്തെ അറിയിക്കാം. അവർ വീട്ടിലെത്തി വേണ്ട പരിശോധനകൾ നടത്തും. ആവശ്യമെങ്കിൽ ആരോഗ്യ വിഭാഗ അധികൃതർ നിങ്ങളെ ആശുപത്രിയിലേക്ക് മാറ്റും.

Story Highlights- Corona Virusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More