കൊവിഡ് 19 പ്രതിരോധം: ബ്രേക്ക് ദി ചെയിന്‍ ചലഞ്ചുമായി കായിക താരങ്ങളും

കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിന്‍ ചലഞ്ചിന്റെ ഭാഗമായി കായിക താരങ്ങളും. വോളിബോള്‍ താരം ടോം ജോസഫ്, അത്‌ലറ്റ് ആന്‍സി സോജന്‍, ഫുട്‌ബോള്‍ താരവും കമന്റേറ്ററുമായ ബിനീഷ് കിരണ്‍, ബാഡ്മിന്റണ്‍ താരം വി ദിജു, ഫുട്‌ബോള്‍ താരം ജോ പോള്‍ അഞ്ചേരി, ഹോക്കി താരം പി ആര്‍ ശ്രീജേഷ് അടക്കമുള്ളവരാണ് ബ്രേക്ക് ദി ചെയിന്‍ ചലഞ്ച് ബോധവത്കരണത്തിന്റെ ഭാഗമായിട്ടുള്ളത്.

കൊറോണ വൈറസിനെ ചെറുക്കുന്നതിനായി കൈകള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്നും വ്യക്തി ശുചിത്വം എങ്ങനെ പാലിക്കാമെന്നുമെല്ലാം വിഡിയോയിലൂടെ വ്യക്തമാക്കുകയാണ് കായിക താരങ്ങള്‍.

കൊവിഡ് 19 ജാഗ്രതാ നിര്‍ദേശങ്ങളുമായി കേരളാ പൊലീസ് നേരത്തെ ഡാന്‍സ് വിഡിയോ പുറത്തിറക്കിയിരുന്നു. കൈകള്‍ കഴുകേണ്ട രീതിയും മാസ്‌ക് ധരിക്കേണ്ട രീതിയുമെല്ലാം ഡാന്‍സിലൂടെ പൊലീസ് അവതരിപ്പിച്ചിരുന്നു.

Stroy Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top