വിദേശത്ത് കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

വിദേശത്ത് കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രി. ഇറാനില്‍ 255, യുഎഇയില്‍ 22, ഇറ്റലിയില്‍ അഞ്ച്, ഹോംഗ്‌കോംഗ്, ശ്രീലങ്ക, കുവൈറ്റ്, റുവാണ്ട എന്നിവിടങ്ങളില്‍ ഒരോ ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലോക്‌സഭയിലാണ് രേഖാമൂലം അറിയിച്ചത്.

അതേസമയം കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8000 പിന്നിട്ടു. 8229 പേരാണ് ഇതുവരെ മരിച്ചത്. 112,517 പേര്‍ രോഗം സ്ഥിരീകരിച്ച് വിവിധയിടങ്ങളിലായി ചികിത്സയിലാണ്. ഇതില്‍ 6,434 പേരുടെ നില മോശമാണെന്നാണ് വിവരം. 82,866 പേര്‍ രോഗത്തെ അതിജീവിച്ചു. കൊവിഡ് മരണം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 2,503 പേരാണ്. 31,503 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചത്.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top