Advertisement

കൊവിഡ് 19 : സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി

March 18, 2020
1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി. മാസ്‌ക്ക്, സാനിറ്ററൈസര്‍ എന്നിവയുടെ പരമാവധി വില ഉടന്‍ നിശ്ചയിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. രോഗ പ്രതിരോധം സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ പ്രതിദിന മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് പത്ര, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കാനും കോടതി നിര്‍ദേശിച്ചു.

പ്രതിരോധ നടപടികള്‍ക്ക് ജില്ലകള്‍ക്കായി ദുരന്തനിവാരണ പദ്ധതി തയാറാക്കണമെന്നും പൊതുജനങ്ങള്‍ക്ക് മാസ്‌ക്ക്, സാനിറ്ററൈസര്‍ എന്നിവ ആവശ്യത്തിന് ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന ജസ്റ്റീസ് ബ്രിഗേഡ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്. രോഗബാധ തടയാന്‍ സര്‍ക്കാര്‍ യഥാസമയം നടപടി എടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top