Advertisement

കൊവിഡ് 19: കോപ്പ അമേരിക്കയും യൂറോ കപ്പും മാറ്റിവച്ചു; ഇരു ടൂർണമെന്റുകളും അടുത്ത വർഷം നടക്കും

March 18, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോപ്പ അമേരിക്കയും യൂറോ കപ്പും മാറ്റിവച്ചു. യൂറോ മാറ്റിവച്ച വിവരം യുവേഫയുടെ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിനും കോപ്പ അമേരിക്ക മാറ്റിവച്ച വിവരം ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനും അറിയിച്ചു. ഇരു ടൂർണമെൻ്റുകളും അടുത്ത വർഷം നടക്കും.

ഈ വർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ് യൂറോ കപ്പ് തീരുമാനിച്ചിരുന്നത്. യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 വേദികളിലായി ടൂർണമെൻ്റ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതേ സമയത്ത് തന്നെ കൊളംബിയയിലും അർജന്റീനയിലുമായാണ് കോപ്പ അമേരിക്ക തീരുമാനിച്ചിരുന്നത്. രണ്ട് ടൂർണമെൻ്റുകളും കൃത്യം ഒരു വർഷം പൂർത്തിയാകുന്ന സമയത്ത് നടക്കുമെന്നാണ് റിപ്പോർട്ട്. 2021 ജൂൺ 11 – ജൂലൈ 11 കാലയളവിൽ ഇരു ടൂർണമെൻ്റുകളും നടക്കുമെന്നാണ് വിവരം.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകത്തെ എല്ലാ പ്രമുഖ ഫുട്ബോൾ ടൂർണമെൻ്റുകളും മാറ്റിവച്ചിരുന്നു. സീരി എ, ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് തുടങ്ങി എല്ലാ ലീഗുകളും മാറ്റിവച്ചിരിക്കുകയാണ്.

അതേ സമയം, കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8000 പിന്നിട്ടു. 8229 പേരാണ് ഇതുവരെ മരിച്ചത്. 112,517 പേർ രോഗം സ്ഥിരീകരിച്ച് വിവിധയിടങ്ങളിലായി ചികിത്സയിലാണ്. ഇതിൽ 6,434 പേരുടെ നില മോശമാണെന്നാണ് വിവരം. 82,866 പേർ രോഗത്തെ അതിജീവിച്ചു.

കൊവിഡ് മരണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 2,503 പേരാണ്. 31,503 പേർക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്യൻ രാജ്യങ്ങളെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചത്.

Story Highlights: euro cup and copa america postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here